SEARCH


Kannur Ramanthali Sree Thamarathuruthi Kannangat Bhagavathy Kavu (രാമന്തളി താമരതുരുത്തി കണ്ണങ്ങാട്ട് ഭഗവതി കാവ്)

Course Image
കാവ് വിവരണം/ABOUT KAVU


Theyyam Date : Makaram 22th to 25th once in 2 years (next 2017)
പള്ളിയറകളും ഭണ്ഡാരപ്പുരയും ക്ഷേത്രക്കുളവും നാഗ സങ്കല്‍പ്പത്തിലുള്ള അരയാല്‍ത്തറയും ആനക്കൊട്ടിലും നടപ്പന്തലും ചേര്‍ന്ന മനോഹരമായ ക്ഷേത്ര സങ്കേതമാണ് രാമന്തളി ശ്രീ താമരത്തുരുത്തി കണ്ണങ്ങാട്ടു ഭഗവതി ക്ഷേത്രം..സാക്ഷാല്‍ അറയില്‍ കണ്ണങ്ങാട്ട് ഭഗവതിയും കൂവളന്താട്ട് ഭഗവതിയും ഒരേ പള്ളിപ്പീഠത്തില്‍ വലത്തും ഇടത്തുമായി സാന്നിദ്ധ്യം ചെയ്യുന്നു. കന്നിമൂലയിലാണ് പുലികണ്ഠന്‍ ദൈവത്തിന്റെ സ്ഥാനം. വടക്കേ പടിപ്പുരയുടെ ഇടത് ഭാഗത്തായുള്ള പള്ളിയറയില്‍ തെക്കോട്ടു ദര്‍ശനമായി പുതിയ ഭഗവതിയും തെക്കുഭാഗത്തുള്ള പള്ളിയറയില്‍ കിഴക്കോട്ടു ദര്‍ശനമായി കുണ്ടോറ ചാമുണ്ഡിയും സാന്നിദ്ധ്യം ചെയ്യുന്നു. സാക്ഷാല്‍ അറയുടെ പടിഞ്ഞാറ് ഭാഗത്തായുള്ള പള്ളിയറയിലാണ് വിഷ്ണുമൂര്‍ത്തി, മടയില്‍ ചാമുണ്ഡി, രക്ത ചാമുണ്ഡി എന്നീ ഉപദേവതമാരുടെ സ്ഥാനം. മതിലിനുപ്പുറത്തായി തെക്കുഭാഗത്താണ് ഗുളികന്‍ ദൈവത്തിന്റെ പള്ളിയറ. കിഴക്കേ പടിപ്പുരയ്ക്ക് മുന്നിലായി നടപ്പന്തലും ക്ഷേത്രക്കവാടവും സ്ഥിതി ചെയ്യുന്നു.
കവാടത്തിന്റെ ഇടതുഭാഗത്തായി ക്ഷേത്രക്കുളവും വലതുഭാഗത്തായി നാഗസങ്കല്‍പ്പത്തിലുള്ള അരയാല്‍ത്തറയും കുളത്തിനു വടക്കുമാറി ഭണ്ഡാരപ്പുരയും സ്ഥിതി ചെയ്യുന്നു. ആല്‍മരങ്ങളാല്‍ ഹരിതാഭമായ പ്രദേശം പണ്ടുകാലത്ത് താമരപ്പാടങ്ങളാല്‍ അനുഗ്രഹീതമായിരുന്നു





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848